1942ല്‍ കൊല്ലം ജില്ലയിലെ നീണ്ടകരയില്‍ കുട്ടിനഴികത്തു് നാഥന് പത്മനാഭന്റെ മകനായി ജനിച്ചു. നീണ്ടകര സെന്റ് ആഗ്നസ് സ്ക്കൂള്, ശക്തികുളങ്ങര സെന്റ് ജോസഫ് ഹൈസ്ക്കൂള് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1957ല്‍ പത്രപ്രവര്‍ത്തന രംഗത്തെത്തിയ ഹരി ചലച്ചിത്രാസ്വാദകന്, കലാസാസ്ക്കാരിക സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മലയാള രാജ്യത്തിനു കവിതകളും ലേഖനങ്ങളും എഴുതിക്കൊണ്ടായിരുന്നു സാഹിത്യരംഗത്തു തുടക്കമിട്ടതു്.
ഓടയില്‍ നിന്നു് എന്ന ചിത്രത്തെക്കുറിച്ചാണു് ആദ്യമായി സിനിമ സംബന്ധിയായ ലേഖനമെഴുതുന്നതു്. തുടര്‍ന്നു് അനന്തശയനം, തീര്‍ത്ഥയാത്ര, കവിത, ഉത്സവം, അങ്കത്തട്ടു്, ആദിശങ്കരാചാര്യര്‍ തുടങ്ങിയ ചിത്രങ്ങളുടെ പി ആര് ഒ ആയി. ഫിലിം നാദം, സിനിമ മാസിക, ചിത്രകൗമുദി, സിനിരമ, ചിത്രരമ, ശശികല, ചിത്രപൗര്‍ണ്ണമി, മലയാളനാടു്, സിനിമ ദ്വൈവാരിക, ചിത്രസീമ, ഫിലിം മാഗസിന്, ഷൂട്ടു് എന്നീ പ്രസിദ്ധീകരണങ്ങളില്‍ സ്ഥിര ലേകകനായിരുന്നു.
നിശ്ചയഛായാഗ്രഹകനായി 1971 മുതല്‍ പ്രമുഖ മലയാള മാസികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ടു്. തുടര്‍ന്നു് രാഘവന് സംവിധാനം ചെയ്ത പുതുമഴത്തുള്ളികള്‍ എന്ന ചിത്രത്തിന്റെ നിശ്ചലഛായാഗ്രഹകനായി. ഉര്‍വ്വശി ഭാരതി, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് എന്നീ ചിത്രങ്ങളില്‍ ചലച്ചിത്രപ്രവര്‍ത്തകനായി അഭിനയിച്ചു. കൂടാതെ ഐ വി ശശിയുടെ ഉത്സവം, യൂസഫലി കേച്ചേരിയുടെ മരം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടു്.
ഭാര്യ വിജയ. മക്കള്‍ വിജുദാസ്, വിദ
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010